തിരുവനന്തപുരം: വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ശക്തമായ നടപടിയിലേക്ക് പൊലീസ്. സംസ്ഥാനത്തെ മുഴുവൻ അമ്യൂസ്മെൻറ് പാർക്കുകളിലും പരിശോധന നടത്താൻ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. അതേസമയം പാർക്കിൻറെ ചെയർമാൻ, സൂപ്പർവൈസർ, സ്വിങ് ചെയർ പ്രവർത്തിപ്പിച്ച ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ തുടങ്ങിയ നാല് പേർക്കെതിരെ കേസെടുത്തു. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.
