News One Thrissur
Updates

ലൈഫ് ഭവന പദ്ധതി: കയ്പമംഗലത്ത് 103 വീടുകളുടെ താക്കോൽ ദാനം നടത്തി

കയ്പമംഗലം : ലൈഫ് ഭവന പദ്ധതി പ്രകാരം കൈപമംഗലം പഞ്ചായത്തിൽ പണി കഴിപ്പിച്ച 103 ഭവനങ്ങളുടെ താക്കോൽ വിതരണം എം പി ബെന്നി ബെഹനാൻ നിർവഹിച്ചു.ലൈഫ് പട്ടികജാതി അഡിഷണൽ, ലൈഫ് മൂന്നാം ഘട്ടം ഭൂരഹിത ഭവനരഹിതർ, ലൈഫ് 2020, അതിദാരിദ്രം തുടങ്ങി വിവിധ ലിസ്റ്റിൽ നിന്നും കരാർ വെച്ച 200 ഗുണഭോക്താക്കളിൽ നിന്നും വീട് പണി പൂർത്തീകരിച്ച 103 ഗുണഭോക്താക്കൾക്കുള്ള താക്കോൽ വിതരണമാണ് നടന്നത്.

കൈപമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭനാരവി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മണി ഉല്ലാസ്, പി.എ ഇസ്ഹാഖ്, പി.എ ഷാജഹാൻ, ദേവിക ദാസൻ, പഞ്ചായത്ത് അംഗങ്ങളായ ജിനൂബ് അബ്ദുറഹ്മാൻ, സി.ജെ പോൾസൺ, ഷെഫീഖ് സിനാൻ, ബീന സുരേന്ദ്രൻ, ജയന്തി ടീച്ചർ, യു.വൈ ഷെമീർ, സുകന്യ ടീച്ചർ പഞ്ചായത്ത് സെക്രട്ടറി സി എം ഗിരീഷ് മോഹൻ, അസിസ്റ്റന്റ് സെക്രട്ടറി പി എൻ ആശ, വി ഇ ഒ മാരായ ബീന, സജിത, ഷഹീന തുടങ്ങിയവർ പങ്കെടുത്തു.

Related posts

വാടാനപ്പള്ളിയിൽ യുവാവ് മരത്തിൽ തൂങ്ങി മരിച്ചു.

Sudheer K

പടിയം സ്പോർട്സ് അക്കാദമി വീരനാട്യ മത്സരം: ഫ്രണ്ട്സ് കലാവേദി ജേതാക്കളായി.

Sudheer K

ജാനു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!