അന്തിക്കാട് : പടിയം സ്പോര്‍ട്സ് അക്കാദമിയുടെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ടാമത് വീരനാട്യ മത്സരിന്റെ ഉദ്ഘാടനം സിനിമാതാരം ആന്‍സി സുഹാസ് നിര്‍വ്വഹിച്ചു.കഥാകൃത്ത് വേണുഗോപാല്‍ കൊച്ചത്ത് മുഖ്യാതിഥിയായിരുന്നു. തൃശൂര്‍ സോണ്‍ ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റ മുറ്റിച്ചൂർ സ്വദേശി രാജേഷ് ചുളളിയിലിനെ ചടങ്ങില്‍ ആദരിച്ചു. പി.എസ്.എ പ്രസിഡൻ്റ് ഇ.വി.ദിനേഷ് അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ അജയന്‍ കൊച്ചത്ത്, പി എസ് എ സെക്രട്ടറി റിനീഷ് ചന്ദ്രന്‍ എന്നിവർ സംസാരിച്ചു. 6 ടീമുകള്‍ പങ്കെടുത്ത വീരനാട്യ മത്സരത്തില്‍ ഫ്രണ്ട്സ് കലാവേദി ആവണങ്ങാട്ടുപടി ഒന്നാം സ്ഥാനവും വാസുകി മുറ്റിച്ചൂര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പദധ്വനി മുറ്റിച്ചൂരിലെ 40 ഓളം കലാകാരികള്‍ അവതരിപ്പിച്ച ‘ നൃത്തരാവ് ‘ പ്രത്യേക ശ്രദ്ധ നേടി.
