തളിക്കുളം: വല്ലത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തി സാന്ദ്രമായി.രാവിലെ നടതുറക്കൽ, നിർമ്മാല്യദർശനം, അഭിഷേകം, ഗണപതി ഹോമം, ഉഷ: പൂജ, മുളപൂജ തുടർന്ന് നവകപഞ്ചഗവ്യകലശ പൂജ, നവകപഞ്ചഗവ്യകലശാഭിഷേകം, പന്തീരടിപൂജ, ശീവേലി, ശ്രീ ഭൂതബലി, ഉച്ചപൂജ ശേഷം പ്രസാദ് ഊട്ടും ഉണ്ടായിരുന്നു. തുടർന്ന് വൈകീട്ട് മൂന്ന് ഗജവീരൻമാരെ അണിനിരിത്തിയുള്ള എഴുന്നള്ളിപ്പ് പൂരം നടന്നു. മംഗലാ കുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും മേളവും അരങ്ങേറി. ക്ഷേത്രാങ്കണത്തിൽ പൊങ്കാല സമർപ്പണവും ശേഷം ദീപാരാധന, വർണ്ണമഴ എന്നിവ ഉണ്ടായിരുന്നു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് വി.വി.രാജൻ, സെക്രട്ടറി വി.വി.ബാബു, ഖജാൻജി വി.പി.ശശീന്ദ്രൻ, രക്ഷാധികാരി സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി.
