വലപ്പാട്: എടമുട്ടം കിഴക്ക് മേപ്പറത്ത് ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടിയ എരുമയെ അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തി. വലപ്പാട് ആനവിഴുങ്ങി ഭാഗത്ത് നിന്നുമാണ് ഇന്ന് വൈകീട്ടോടെ എരുമയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെയാണ് മേപ്പറം സ്വദേശി കറപ്പംവീട്ടിൽ അഫ്‌സൽ എന്നയാളെ കുത്തിമറിചിട്ട എരുമ വിരണ്ടോടിയത്. ഇറച്ചി വിൽപ്പനയ്ക്കായി തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന എരുമ ലോഡ് ഇറക്കുന്നതിനിടെയാണ് അക്രമകാരിയായത്. കൊപ്രക്കളം, കൂരിക്കുഴി, പഞ്ഞംപള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓടിയ എരുമ കിലോമീറ്ററുകൾ താണ്ടിയാണ് ആനവിഴുങ്ങിയിലെത്തിയത്. ഉടമ അഫ്‌സലും നാട്ടുകാരും ചേർന്ന് എരുമയെ മെരുക്കി എടമുട്ടത്തേയ്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്
previous post
