News One Thrissur
Updates

എസ് എഫ് ഐ നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു.

തൃപ്രയാർ: സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന ഗവർണ്ണറുടെ നടപടികളിൽ പ്രതിഷേധിക്കുക, ചട്ടലംഘനത്തിലൂടെ കെ.എസ്‍.യു നേതാവിന് മാർക്ക് ദാനം നടത്തിയ കാലിക്കറ്റ് വി സി യെ സസ്പെൻഡ് ചെയ്യുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രാപ്പകൽ സമരം നാട്ടിക എസ് എൻ കോളേജിന് മുന്നിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി എ അജീഷ് ഉദ്‌ഘാടനം ചെയ്തു.

എസ് എഫ് ഐ ഏരിയ സെക്രട്ടറി അലോക് മോഹൻ, പ്രസിഡന്റ്‌ എം എസ് ഹിജാസ്, ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ സനം,എൻ എൻ കോളേജ് യൂണിറ്റ് സെക്രട്ടറി എം കെ അർജുൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി കെ നിഖിൽ എന്നിവർ സംസാരിച്ചു.

സി പി ഐ എം ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ, നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ ദിനേശൻ,പി കെ എസ് ഏരിയ സെക്രട്ടറി കെ കെ അനിൽകുമാർ,കെ എസ് ടി എ ഉപജില്ലാ സെക്രട്ടറി എൻ കെ സുരേഷ് , സംസ്ഥാന കമ്മിറ്റി അംഗം ബിനോയ്‌ ടിമോഹൻ എന്നിവർ സമര പന്തൽ സന്ദർശിച്ചു.വെള്ളിയാഴ്ച രാപ്പകൽ സമരം അവസാനിക്കും

Related posts

നിരോധിത പുകയി ലഉൽപ്പനങ്ങളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

Sudheer K

സ്വർണ്ണവില ഇന്നും കുറഞ്ഞു; പവന് കുറഞ്ഞത് 2,040 രൂപ

Sudheer K

സൈനബ ടീച്ചർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!