തൃപ്രയാർ: നക്ഷത്രച്ചുവപ്പിൽ ശ്രീരാമ എന്ന പേരിൽ തൃപ്രയാർ പോളിടെക്നിക് എസ്എഫ്ഐ പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ശ്രീരാമ ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ എസ്എഫ്ഐ പ്രവർത്തകരുടെ കൂട്ടായ്മ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ഒത്തുചേരുന്നത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും .സി പിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ എച്ച് സുൽത്താൻ, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം ബി എസ് ജ്യോൽ ത്സന, ഏരിയ സെക്രട്ടറി അലോക് മോഹൻ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ എസ് എഫ് ഐ യെ കാലാകാലങ്ങളിൽ സഹായിച്ച വിജി അശോകൻ, സി കെ ശാന്ത ദമ്പതികളെ ആദരിക്കും. തുടർന്ന് അതുൽ നറുകര നയിക്കുന്ന ഫേക്ക്ഗ്രാഫെർ മ്യൂസിക് ബാൻ്റ് ഉണ്ടായിരിക്കും. എൻ എം റിജേഷ്, എ ബി ഷിബിൻ, ടി എ അമീർ, കൃഷ്ണപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
previous post
