പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഇടവകയിൽ വി. അന്തോണിസിൻ്റെ കപ്പേള തിരുനാൾ ജൂൺ 13 ന് ആഘോഷിക്കും. നവീകരിച്ച കപ്പേളയുടെ ആശീർവാദവും തിരുനാൾ കൊടിയേറ്റവും വികാരി ഫാ. റാഫേൽ മുത്തിപ്പീടിക നിർവഹിച്ചു . തിരുനാൾ ദിനമായ ശനിയാഴ്ച രാവിലെ 6 ന് വി കുർബാന , വൈകിട്ട് 5.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന, തുടർന്ന് കപ്പേളയിലേക്ക് പ്രദക്ഷിണം , നേർച്ച ഊട്ട് എന്നിവ ഉണ്ടാകും. അസി. വികാരി ഫാ. ബിബിൻ മൈക്കിൾ , കൈക്കാരന്മാരായ ആൻ്റണി ഐനിക്കൽ , ജോബി ചിറമൽ , ജോൺസൻ മാങ്ങൻ , സിജോ കരുതുകുളങ്ങര എന്നിവർ നേതൃത്വം നൽകി.
കാപ്ഷൻ: പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഇടവകയിൽ നവീകരിച്ച കപ്പേളയുടെ ആശീർവാദവും തിരുനാൾ കൊടിയേറ്റവും വികാരി ഫാ . റാഫേൽ മുത്തിപ്പീടിക നിർവഹിക്കുന്നു.
