കൊടുങ്ങല്ലൂർ: ടി.കെ.എസ് പുരത്ത് വീട് കുത്തിത്തുറന്ന് മോഷണം. മൂന്ന് പവൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ട്ടപ്പെട്ടു. ടി.കെ.എസ് പുരം തിരുമുപ്പത്ത് റോഡിൽ കെ.എസ്.ഇ.ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ആലിങ്ങപ്പൊക്കം ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്, മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും മുന്നൂറ് രൂപയുമാണ് നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.ഡോഗ് സ്ക്വാഡും പരിശോധയ്ക്ക് എത്തിയിരുന്നു
