News One Thrissur
Updates

അന്തിക്കാട് ഗവ. എൽ പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം തുറന്നു

അന്തിക്കാട് : ഗവ. എൽ പി സ്‌കൂളിൽ പുതുതായി നിർമ്മാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർത്ഥിയും മുൻമന്ത്രിയുമായിരുന്ന കെ പി രാജേന്ദ്രൻ്റെ അടിയന്തര ഇടപെടലിൽ രാജ്യസഭാംഗമായിരുന്ന ബിനോയ് വിശ്വത്തിൻ്റെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് 2400 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഓഡിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ അന്തിക്കാട് പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എസ് സുജിത്ത്‌, ബ്ലോക്ക് പഞ്ചായത്തംഗം സി കെ കൃഷ്‌ണകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശരണ്യ രാജേഷ്, പ്രധാനാധ്യാപിക സി വി സീന, പി ടി എ പ്രസിഡൻ്റ് രാജീവ് സുകുമാരൻ, പി ടി എ വൈസ് പ്രസിഡൻ്റ് എ ബി ബാബു, എം പിടിഎ പ്രസിഡൻ്റ് ജൂലി ജോസഫ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് കെ വി രാജേഷ്, സ്കൂൾ വികസന സമിതി കൺവീനർ എ വി ശ്രീവത്സൻ, വികസന സമിതി അംഗം എം കെ സതീശൻ, രാംകുമാർ കാട്ടാനി, ഷാഹുൽ അന്തിക്കാട് എന്നിവർ പങ്കെടുത്തു.

Related posts

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 2025 – തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

Sudheer K

ലഹരിക്കെതിരെ ജനമൈത്രി പോലീസ് അരിമ്പൂർ പഞ്ചായത്തിലേക്കും

Sudheer K

നാട്ടിക സർവ്വീസ് സഹകരണ ബാങ്കിൻ്റെ ബീച്ച് ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!