News One Thrissur
Updates

ലഹരിക്കെതിരെ ജനമൈത്രി പോലീസ് അരിമ്പൂർ പഞ്ചായത്തിലേക്കും

അരിമ്പൂർ: ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്തിക്കാട് പോലീസ് ജനമൈത്രി സമിതിയുടെ ആഭിമുഖ്യത്തിൽ അരിമ്പൂർ പഞ്ചായത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങക്കായി സമിതി രൂപീകരിക്കാൻ യോഗം നടത്തി. അന്തിക്കാട് എസ് എച്ച് ഒ കേഴ്‌സൺ വി. മാർക്കോസ് ഉദ്‌ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എൽ. ജോൺസൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവ്യ അഖിൽ, സെക്രട്ടറി സച്ചിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സലിജ സന്തോഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.സി. സതീഷ്, ജനമൈത്രി സമിതി പ്രസിഡന്റ് അബ്ബാസ് വീരാവുണ്ണി, സെക്രട്ടറി മിനി പയ്യപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. നാല്പതോളം പേരാണ് ആദ്യ ഘട്ടത്തിൽ സംഘാടക സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Related posts

തൃശ്ശൂരിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

Sudheer K

കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു

Sudheer K

ബ്ലാങ്ങാട് വീട്ടിൽ നിന്നും ആഭരണങ്ങൾ കവർന്ന രണ്ട് കർണാടക സ്വദേശികൾ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!