News One Thrissur
Updates

അരിമ്പൂരിൽ അങ്കണവാടി കലോത്സവം

അരിമ്പൂർ : പഞ്ചായത്തിലെ 34 അങ്കണവാടികളിൽ നിന്നുള്ള കുട്ടികളുടെ കലോത്സവം “കുഞ്ഞുത്സവ് 2025-26” അരങ്ങേറി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ. ജോൺസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നവ്യ അഖിൽ അധ്യക്ഷത വഹിച്ചു. 330 കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. അങ്കണവാടി ടീച്ചർമാരുടെ രംഗപൂജയോടെയായിരുന്നു തുടക്കം. ഐ സി ഡി എസ് സൂപ്പർവൈസർമാരായ കെ.എം. ഭാഗ്യം, സി.ആർ. ശ്രീവിദ്യ, ജില്ലാ പഞ്ചായത്ത് മെമ്പർ സലിജ സന്തോഷ്, വാർഡംഗങ്ങളായ എൻ.ബി. രാധാകൃഷ്ണൻ, സുധ സദാനന്ദൻ, ഓമന അശോകൻ, കെ.ആർ. ബാബുരാജ്, പി.കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

തൃശ്ശൂർ റൂറൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ: റെയിൽവേ ട്രാക്കിൽ. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ചു

Sudheer K

തളിക്കുളം സ്വദേശി ഹൈദരബാദിൽ അന്തരിച്ചു

Sudheer K

ജൈവഗ്രാമം പദ്ധതി സൗജന്യ പച്ചക്കറി തൈകൾ വിതരണം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!