അരിമ്പൂർ : മനക്കൊടി കിഴക്കുംപുറം ഏലോത്ത് നനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഭാഗവത പാരായണ യജ്ഞം ഞായർ സമാപിക്കും. മാരാത്ത് മാലതി ടീച്ചറാണ് പാരായണ യജ്ഞാചാര്യ. ഇതോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. ഈ മാസം 15 നാണ് ഭാഗവത പാരായണ യജ്ഞം ആരംഭിച്ചത്. ക്ഷേത്രം പ്രസിഡൻ്റ് സുകുമാരൻ പാലിശ്ശേരി, സെക്രട്ടറി മോഹനൻ കുറുവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
next post
