News One Thrissur
Updates

പാവറട്ടിയിൽ പന്നി കൂട്ടം കൃഷി നശിപ്പിച്ചു

പാവറട്ടി: പന്നി കൂട്ടം കൃഷി നശിപ്പിച്ചു. വെൻമേനാട് കുരിശുപ

ള്ളിക്ക് സമീപം വടുകൂട്ട് കൊട്ട റിട്ടയേർഡ് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ജോർജിൻ്റെ കൃഷിയാണ് പന്നികൾ നശിപ്പിച്ചത്. കൊളമ്പ് ചേമ്പ്, ആറുമാസം കൊള്ളി, വാഴ തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം രാത്രി പന്നികൾ നശിപ്പിച്ചത്. റിട്ടയേർഡ് ഉദ്യോഗസ്ഥർ വെറുതെയിരിക്കാതെ കൃഷിയിലേക്ക് തിരിയണമെന്ന

മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ ആഹ്വാന പ്രകാരമാണ് ജോർജ് ബാങ്കിൽ നിന്ന് വിരമിച്ച ശേ ഷം 15 കൊല്ലം മുൻപ് കൃഷി ആരംഭിച്ചത്. 25000 രൂപയുടെ വിഭവങ്ങളാണ് നശിപ്പിച്ചത്. പാവറട്ടി, എളവള്ളി, മുല്ലശേരി , വെങ്കിടങ്ങ് പഞ്ചായത്തുകളിൽ കൃഷിയിടങ്ങളിൽ പന്നിയും മയിലും കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.

Related posts

പോക്സോ കേസിൽ വാടാനപ്പള്ളി സ്വദേശിക്ക് 47 വർഷം കഠിന തടവ്

Sudheer K

മുഹമ്മദലി അന്തരിച്ചു.

Sudheer K

ചെന്ത്രാപ്പിന്നിയിൽ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!