അരിമ്പൂർ: മനക്കൊടി -പുള്ള് റോഡിനോട് ചേർന്നുള്ള പെരുമ്പുഴ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ് നീരൊഴുക്ക് പൂർണമായും നിലച്ചത് മൂലമാണ് ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളം ഇവിടേക്ക് ഒഴുകിയെത്താതതെന്ന് നെൽ കർഷകർ പറയുന്നു. ഒഴുക്ക് നിലച്ചതിനാൽ കെട്ടികിടക്കുന്ന വെള്ളത്തിൽ പുളി നിറഞ് കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. ഒക്ടോബർ ആദ്യവാരത്തിൽ പ്രൊഫ സി രവീന്ദ്രനാഥ് എംഎൽഎ, ഗീതഗോപി എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടന്ന മീറ്റിങ്ങിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ ചാലുകൾ വൃത്തിയാക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. മുനയം വളയം കെട്ടിൻ്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ ചിമ്മിനിയിൽ നിന്നും വിടുന്ന വെള്ളം കടലിലേക്ക് ഒഴുകി പോയിക്കൊണ്ടിരിക്കുകയാണ്. വെള്ളം ലഭിക്കാത്തതുമൂലം കൃഷി ഉണങ്ങാൻ സാധ്യതയുണ്ടെന്നും ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും ഏകോപന നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്ന് സ്ഥലം സന്ദർശിച്ച കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ടി വി ഹരിദാസൻ ആവശ്യപ്പെട്ടു.കർഷസംഘം മണലൂർ ഏരിയ കമ്മിറ്റി ട്രഷറർ കെ രാഗേഷ്,സിപിഐഎം മണലൂർഏരിയ കമ്മിറ്റി അംഗം കെ കെ ശശിധരൻ,കർഷകസംഘം മണലൂർഏരിയ കമ്മിറ്റി അംഗം കെ മനോജ്,പാടശേഖരസമിതി സെക്രട്ടറി കെ കെ അശോകൻ , പാടശേഖരസമിതി പ്രസിഡൻ്റ് കെ കെ പുഷ്കരൻ ,സി എ വർഗീസ്. എന്നിവരും സ്ഥലത്തെത്തിയിരുന്നു.
previous post
