ചെന്ത്രാപ്പിന്നിയിൽ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. ചെന്ത്രാപ്പിന്നി വടക്കേ ബസ്സ്റ്റോപിനടുത്ത് മാ കിഡ്സ് എന്ന വസ്ത്ര വ്യാപാരം നടത്തുന്ന കയ്പമംഗലം ബീച്ച് കരടിവളവ് സ്വദേശി പനക്കൽ വീട്ടിൽ ശശിക്കുട്ടൻ്റെ മകൻ ഷിനോയ് (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം, കടയിൽ ആളുകൾക്ക് സാധനങ്ങൾ നൽകുന്നതിനിടെ പെട്ടന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്. സൗദാമിനി. ഭാര്യ: ശാരി. മക്കൾ: അമേയ, അർപ്പിത.
