News One Thrissur
Updates

ചീഫ് മിനിസ്‌റ്റേഴ്സ് ട്രോഫി ആലപ്പാടൻ ചുണ്ടന്

വാടാനപ്പള്ളി : ചീഫ് മിനിസ്‌റ്റേഴ്സ് ട്രോഫി കണ്ടശ്ശാംകടവ് ജലോത്സവത്തിൽ എടത്വാ ബോട്ട് ക്ലബ് തുഴഞ്ഞ ജലരാജാവ് ആലപ്പാടൻ ചുണ്ടൻ ജേതാവായി. ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളുടെ എ ഗ്രേഡ് ഫൈനൽ മത്സരത്തിൽ നടുവിൽക്കര സംഘം ബോട്ട് ക്ലബിൻ്റെ ഗരുഡനും ബി ഗ്രേഡ് ഫൈനൽ മത്സരത്തിൽ മുപ്പട്ടിത്തറ ജലസംഘം ബോട്ട് ക്ലബിൻ്റെ വടക്കുംപുറം വള്ളവും ജേതാവായി. കനോലി കനാലിൻ്റെ ഇരുകരയിലേയും തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി ആവേശകരമായി നടന്ന ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ സൗത്ത്പറവൂർ ബോട്ട് ക്ലബ് തുഴഞ്ഞ അശ്വിൻ രാജ് ക്യാപ്റ്റനായ ജവഹർ തായംങ്കിരി ചുണ്ടനെ ഒരു വള്ളത്തിൻ്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കനോലികനാലിൻ്റെ കുഞ്ഞോളങ്ങളെ കീറി മുറിച്ച് ഷാംറോയ് ക്യാപ്റ്റനായ ആലപ്പാടൻചുണ്ടൻ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയത്. എ ഗ്രേഡ് ഫൈനൽ മത്സരത്തിൽ പെരിങ്ങോട്ടുകര വിബിസി വെണ്ണയ്ക്കൽക്കടവ് തുഴഞ്ഞ സിൽജിത്ത് ക്യാപ്റ്റനായ താണിക്കൽ ദി ഗ്രേറ്റ് വള്ളത്തെ നാലു വള്ളപ്പാട് വ്യത്യാസത്തിൽ പിന്തള്ളിയാണ് സുകുമാരൻ ക്യാപ്റ്റനായ ഗരുഡൻ വള്ളം ജേതാവായത്. ബി ഗ്രേഡ് ഫൈനൽ മത്സരത്തിൽ നടുവിൽ ക്കര എൻകെബിസി തുഴഞ്ഞ രാജേഷ് ക്യാപ്റ്റനായ തട്ടകത്തമ്മ വള്ളത്തെ തുഴപ്പാട് വ്യത്യാസത്തിൽ പിന്നിലാക്കിയാണ് സഹൽ ക്യാപ്റ്റനായ വടക്കുംപുറം ചുരുളൻ ട്രോഫി നേടിയത്. 20 കളിവള്ളങ്ങൾ മത്സരിച്ച ജലോത്സവത്തിലെ ഘോഷയാത്രയിൽ മികച്ച പ്രദർശന വലിക്കുള്ള ട്രോഫി ഹനുമാൻ വള്ളം നേടി. കനോലികനോലിന് കുറുകെ നടന്ന നീന്തൽ മത്സരത്തിൽ ആദിത്യനാരായണൻ ഒന്നാം സ്ഥാനവും സഹോദരങ്ങളായ അഖിൽ രാജ് രണ്ടാം സ്ഥാനവും അതുൽ രാജ് മൂന്നാം സ്ഥാനവും നേടി.ജലോത്സവം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കണ്ടശ്ശാംകടവ് ജലോത്സവത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള സമീപനം സംസ്ഥാന സർക്കാർ കൈകൊള്ളുമെന്ന് മന്ത്രി പറഞ്ഞു. പ്രഫ.സി .രവീന്ദ്രനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല കലക്‌ടർ ശിഖ സുരേന്ദൻ ,എസ് പി . നജുമുദ്ദീൻ. ആർഡിഒ ജയന്തി എന്നിവർ മുഖ്യാതിഥികളായിരുന്നു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷ്മി വസന്തൻ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ക്ലമൻ്റ് ഫ്രാൻസീസ്, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് , വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഐ. എൻ. സുധീഷ്, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗ്രേസി , ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷ പി. ഐ. സജിത, ജില്ലാ പഞ്ചായത്തംഗം കെ. പി. സന്ദീപ്, സംഘടക സമിതി കോ – ഓർഡിനേറ്റർ വി.എൻ. സുർജിത്ത്, ട്രഷറർ കെ.വി. വിനോദൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം. നൗഷാദ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. മണലൂർ, വാടാനപ്പള്ളി പഞ്ചായത്തുകൾ സംയുക്തമായി ത്രിതലപഞ്ചായത്തുകളുടേയും സംസ്ഥാനസർക്കാറിൻ്റേയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പിച്ചത്. ബോട്ട് ജെട്ടിയിൽ ആറ് ദിവസത്തെ ഓണാഘോഷ പരിപാടികളാണ് നടത്തിയത്.

Related posts

സ്വർണ വില വീണ്ടും 90,000ത്തിനടുത്തേക്ക് ; ഇന്ന് പവന് വർദ്ധിച്ചത് 880 രൂപ

Sudheer K

വാടക ചോദിച്ചതിന് ക്വാർട്ടേഴ്സ് ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ

Sudheer K

സദാനന്ദൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!