ശ്രീനാരായണപുരം :പി. വെമ്പല്ലൂർ അഞ്ചങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.
പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു, ഈ സമയം കട തുറന്നിട്ടുണ്ടായിരുന്നില്ല അതിനാൽ വലിയ വിപത്താണ് ഒഴിവായത്. അപകടത്തിൽ കാർയാത്രക്കാർക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി.
റോഡരികിലെ വൈദ്യുതിത്തൂണിൽ തട്ടിയ ശേഷമാണ് കാർ കടയിലേക്ക് ഇടിച്ചുകയറിയത്.കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്
previous post
