News One Thrissur
Updates

അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ: മാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് മുൻഗണന.

പുത്തൻപീടിക: അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ പുത്തൻപീടിക സെന്റിനറി ഹാളിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജ്യോതിലക്ഷ്മി വസന്തൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ.സി. സതീഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എൻ. മേനക, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ. കൃഷ്ണകുമാർ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷില്ലി ജിജുമോൻ, മണലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ സിജി മോഹൻദാസ്, താന്ന്യം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എൻ.എ. പീതാംബരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.പി. സന്ദീപ്, സലിജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മദന മോഹനൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ.സുഷമ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ. ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിൻസി നാസർ, മെമ്പർമാരായ പി.കെ. കൃഷ്ണൻ, കാവ്യ പ്രശോഭ്, സുഭാഷ് അരിമ്പൂർ, നീതു ഷിജു, വിനീത ബെന്നി, എം.വി. സുരേഷ്, ടി.ബി. മായ, കെ.കെ പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
പാർപ്പിടം,വയോ സൗഹൃദം, ഭിന്നശേഷി സൗഹൃദം, മൊബൈൽ സെപ്റ്റേജ് ട്രീറ്റ് മെൻറ് പ്ലാന്റ, മാലിന്യ മുക്ത പ്രവർത്തനങ്ങൾ, കൃഷി, മൃഗപരിപാലനം, സേവനം, വികസന മേഖലകൾ തുടങ്ങിയവക്ക് മുൻഗണന നൽകുന്ന പദ്ധതികളാണ് വികസന സെമിനാർ രൂപം നൽകിയത്.

Related posts

കല്യാണിക്കുട്ടി അന്തരിച്ചു.

Sudheer K

മുറ്റിച്ചൂർ ഉറൂസിന് ശനിയാഴ്ച കൊടിയേറും

Sudheer K

സ്വർണവില ഇന്നും കുതിച്ചു കയറി പവന് 87,000

Sudheer K

Leave a Comment

error: Content is protected !!