News One Thrissur
Updates

പാവറട്ടിയിൽ പന്നി കൂട്ടം കൃഷി നശിപ്പിച്ചു

പാവറട്ടി: പന്നി കൂട്ടം കൃഷി നശിപ്പിച്ചു. വെൻമേനാട് കുരിശുപ

ള്ളിക്ക് സമീപം വടുകൂട്ട് കൊട്ട റിട്ടയേർഡ് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ജോർജിൻ്റെ കൃഷിയാണ് പന്നികൾ നശിപ്പിച്ചത്. കൊളമ്പ് ചേമ്പ്, ആറുമാസം കൊള്ളി, വാഴ തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം രാത്രി പന്നികൾ നശിപ്പിച്ചത്. റിട്ടയേർഡ് ഉദ്യോഗസ്ഥർ വെറുതെയിരിക്കാതെ കൃഷിയിലേക്ക് തിരിയണമെന്ന

മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ ആഹ്വാന പ്രകാരമാണ് ജോർജ് ബാങ്കിൽ നിന്ന് വിരമിച്ച ശേ ഷം 15 കൊല്ലം മുൻപ് കൃഷി ആരംഭിച്ചത്. 25000 രൂപയുടെ വിഭവങ്ങളാണ് നശിപ്പിച്ചത്. പാവറട്ടി, എളവള്ളി, മുല്ലശേരി , വെങ്കിടങ്ങ് പഞ്ചായത്തുകളിൽ കൃഷിയിടങ്ങളിൽ പന്നിയും മയിലും കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.

Related posts

നാട്ടിക പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

Sudheer K

തൃശ്ശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടയാൾ മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ചു

Sudheer K

ഖദീജ ബീവി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!