തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 2026 ലെ കേരളോത്സവത്തിന് തുടക്കമായി. നാട്ടിക എസ് എൻ കോളേജ് ഗ്രൗണ്ടിൽ അത്ലറ്റിക്സ് മത്സരങ്ങളോടെ കേരളോത്സവത്തിന് തുടക്കം കുറിച്ചത്. വലപ്പാട് പോലീസ് എസ് എച്ച് ഒ സി ആർ.മൗഷമി പഞ്ചായത്ത് പ്രസിഡന്റ്മായി പഞ്ചഗുസ്തി മത്സരിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു ,വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണികൃഷ്ണൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ് , മെമ്പർമാരായ സജിനി ഉണ്ണിയാരം പുരയ്ക്കൽ , പി.സി. മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക , സിന്ധു സിദ്ധപ്രസാദ് , ടി.സി. ഉണ്ണികൃഷ്ണനൻ , കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എൻ. നിധിൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ പ്രജീഷ് ജനൻ, ജി.ബി.വിദ്യ, ഐ.എസ്.സിന്ധു ,പിങ്ക് രാജു , സി.എ.കുമാരി , ഷൈനി , കെ.ബി.രമ്യ എന്നിവർ നേതൃത്വം നൽകി. നവംബർ 7 ന് ക്രിക്കറ്റ് ,നവംബർ 8 ന് ഫുട്ബോൾ എന്നീ മത്സരങ്ങൾ എസ് എൻ കോളേജ് ഗ്രൗണ്ടിലും വൈകീട്ട് 6 മുതൽ ഷട്ടിൽ മത്സരങ്ങൾ എസ് ജെ സ്റ്റേഡിയത്തിലും ,നവംബർ 9 ന് രാവിലെ 7 മുതൽ നീന്തൽ മത്സരങ്ങൾ മണപ്പുറം അക്വാ കോർട്ടിലും മത്സരങ്ങൾ
നടക്കും.
