തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിത കർഷകർക്ക് കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വിനു നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് ,കൃഷി ഓഫീസർ എൻ.വി. ശുഭ, പഞ്ചായത്ത് മെമ്പർമാരായ നിഷ ഉണ്ണിക്കൃഷ്ണൻ , ടി.സി. ഉണ്ണികൃഷ്ണൻ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. 100 രൂപ വിലയുള്ള കുറ്റിക്കുരുമുളക് തൈകൾ 75 ശതമാനം സബ്സിഡിയോട് കൂടിയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.
previous post
