News One Thrissur
Updates

ചേറ്റുവ പാലത്തിൽ ടാറിംഗ് അടർന്ന് കമ്പികൾ പുറത്ത്, കണ്ണ് തുറക്കാതെ അധികൃതർ

വാടാനപ്പള്ളി: ദേശീയപാത 66-ലെ പ്രധാന പാലമായ ചേറ്റുവ പാലത്തിന്റെ തകർന്ന റോഡ് പ്രതലം യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. ടാറിംഗ് അടർന്ന് പാലത്തിലെ ഇരുമ്പ് കമ്പികൾ പുറത്തുകാണുന്ന രീതിയിൽ ഉയർന്നു നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. തിരക്കേറിയ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടയിൽ ഇത്തരമൊരു അപകട സാധ്യത നിലനിൽക്കുന്നത് ആശങ്കയുയർത്തുന്നു.

റോഡിന്റെ ഉപരിതലം തകർന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാനും ഇരുചക്രവാഹനങ്ങൾ തെന്നിവീഴാനും സാധ്യതയേറെയാണ്. ഉയർന്നു നിൽക്കുന്ന ഇരുമ്പ് കമ്പികളും റോഡിലെ തകർന്ന ഭാഗങ്ങളും വാഹനങ്ങളുടെ ടയറുകൾക്കും അടിഭാഗത്തിനും കേടുപാടുകൾ വരുത്താനും ഇടയാക്കും. രാത്രിയിലും മഴയുള്ള സമയത്തും അപകടസാധ്യത വർധിക്കും. പാലത്തിലെ തെരുവിളക്കുകൾ കൃത്യമായി പ്രവർത്തിക്കാറില്ല,
ദേശീയപാത 66-ൽ വലിയ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോഴും ചേറ്റുവ പാലത്തിന്റെ സുരക്ഷിതമായ പരിപാലനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പ്രതിഷേധമുയരുമ്പോൾ താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുമെങ്കിലും ദിവസങ്ങൾക്കകം പഴയ പടിയാകും. തകർച്ചയുടെ യഥാർഥ കാരണം കണ്ടെത്തി ശാശ്വത പരിഹാരം നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും ബന്ധപ്പെട്ട കരാർ കമ്പനിയും അടിയന്തരമായി സ്ഥലപരിശോധന നടത്തി റോഡിന്റെ തകർന്ന ഭാഗം ശാസ്ത്രീയമായി പുനഃസ്ഥാപിക്കണം.പൊട്ടി നിൽക്കുന്ന ഇരുമ്പ് കമ്പികളുടെ സുരക്ഷയും പാലത്തിന്റെ ഘടനാപരമായ അവസ്ഥയും വിദഗ്ധരെക്കൊണ്ട് പരിശോധിക്കണമെന്നും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന മണ്ഡലമാസം തുടങ്ങുന്നതിനു മുന്നേ വേണ്ടതായ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തണമെന്നും
ചേറ്റുവാ പാലത്തിലൂടെ ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ചേറ്റുവ പാലത്തിലെ കുഴികൾ ശാസ്ത്രീയമായ രീതിയിൽ അടച്ച് പൊതുജനങ്ങളുടെയും വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു,

Related posts

വീട്ടുമുറ്റത്തേക്ക് പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച കേസ്സിൽ സഹോദരങ്ങൾ പിടിയിൽ

Sudheer K

വിഷ്ണു അന്തരിച്ചു.

Sudheer K

സജീവൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!