തളിക്കുളം: പഞ്ചായത്തിൽ ദീർഘകാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് 10 ഓളം സിപിഐയിൽ ചേർന്നു. ഡിവൈഎഫ്ഐയുടെ മുൻ മേഖലാ ജോ സെക്രട്ടറിയും എസ്എഫ്ഐ മുൻ പഞ്ചായത്ത് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ആയിരുന്ന പ്രണവ് അയ്യപ്പനുണ്ണി ഉൾപ്പെടെയുള്ള 10 സഖാക്കളാണ് സിപിഐയിൽ ചേർന്നത്. പ്രവർത്തകരെ സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ രക്തഹാരം അണിയിച്ചു സ്വീകരിച്ചു.
