News One Thrissur
Updates

വാടാനപ്പളളിയിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി നടത്തി.

വാടാനപ്പളളി: മണ്ഡലം യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി നടത്തി. ഗണേശമംഗലത്തു നിന്നും ആരംഭിച്ച റാലി ചിലങ്ക ജംഗ്ഷൻ വരെ എത്തി പിന്നീട് വാടാനപ്പള്ളി സെൻററിൽ സമാപിച്ചു ജാഥയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൊതുയോഗം കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ: എം.എ മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ഹാറൂൺ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. യു ഡി എ ഫ് കൺവീനർ സിദ്ദിഖുൽ അക്ബർ,
കെപിസിസി മെമ്പർ സി.ഐ സബാസ്റ്റ്യൻ, ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് സനൗഫൽ,
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ദീപൻ മാസ്റ്റർ,
മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എം ഷെരീഫ് , മഹിളാ കോൺഗ്രസ്
സംസ്ഥാന സെക്രട്ടറി സുബൈദാ മുഹമ്മദ്,ഡിസിസി മെമ്പർ മുൻഷാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം മുഹമ്മദ്, യൂത്ത് ലീഗ് വാടാനപ്പള്ളി മണ്ഡലം പ്രസിഡൻ്റ് എ.വൈ. ഹർഷാദ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.വി. സിജിത്ത്, ബ്ലോക്ക് ഭാരവാഹികളായ ആർഇ എ നാസർ, സി.എം. ശിവപ്രസാദ്, സി.എം. രഘുനാഥ്, എൻ.ജെ സേവ്യർ, അഹമ്മദുണ്ണി, ഉസ്മാൻ, മുസ്ലീം ലീഗ് നേതാക്കളായ രജനീ കൃഷ്ണാനന്ദ്, അഹമ്മദ് , മജീദ്, യുഡിഎഫ് ബ്ലോക്ക് സ്ഥാനാർത്ഥികളായസി.എം. നൗഷാദ്, സിരി സന്തോഷ്, സുന സന്തോഷ്, ഹസീന താജുദീൻ എന്നിവർ സംസാരിച്ചു.

Related posts

സദാനന്ദൻ അന്തരിച്ചു.

Sudheer K

നാട്ടികയിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

Sudheer K

അന്തിക്കാടിന്റെ സമര ചരിത്രം പുതുതലമുറക്ക് ആവേശവും അറിവും നൽകുന്നത് – കെ.പി. രാജേന്ദ്രൻ.

Sudheer K

Leave a Comment

error: Content is protected !!