ചാവക്കാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച യുവാവിന് 47 വർഷം കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി സ്വദേശി പണിക്കശ്ശേരി വീട്ടിൽ അമർ തേജസിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2021 ഓഗസ്റ്റ് മാസം മുതൽ 2023 സെപ്റ്റംബർ മാസം വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. വിദ്വാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചും വീട്ടിൽ അതിക്രമിച്ചു കയറിയും പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
previous post
next post
