News One Thrissur
Updates

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ ആചരിച്ചു.

തൃപ്രയാർ: കാർഷിക സമൃദ്ധിക്കും, നാടിന്റെ ഐശ്വര്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനകളോടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങ് ആചരിച്ചു.. ക്ഷേത്രം തൃക്കോൽ ശാന്തി രതീഷ് സ്വാമിയും ഉപദേവ ശാന്തിക്കാരും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടിഞ്ഞാറെ ഗോപുരത്തിൽ നിന്ന് ക്ഷേത്രത്തിനകത്തെ മണ്ഡപത്തിലേക്ക് നെൽക്കറ്റകൾ എഴുന്നള്ളിച്ചത്. മേൽശാന്തി എം.എൻ. രാമൻ നമ്പൂതിരി പ്രത്യേക പൂജകൾ നടത്തി ആദ്യ കതിർ ദേവസ്വം മാനേജർ കെ.വി. വിനീതക്ക് നൽകി. ചടങ്ങിൽ ദേവസ്വം അസി. കമ്മിഷണർ എം. മനോജ്‌ കുമാർ, ഭണ്ഡാരം സ്പെഷ്യൽ ഓഫീസർ കെ.കെ. കല, ദേവസ്വം റവന്യൂ ഇൻസ്‌പെക്ടർ എം. അനിൽ കുമാർ, ദേവസ്വം മാനേജർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ദേവസ്വം ജീവക്കാർ , ഭക്ത ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related posts

Sudheer K

ബിജെപി മണലൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും

Sudheer K

വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം: ചെന്ത്രാപ്പിന്നിയും വാടാനപ്പള്ളിയും കുതിക്കുന്നു

Sudheer K

Leave a Comment

error: Content is protected !!