News One Thrissur
Updates

തൃപ്രയാറിൽ വാഹനം ആക്രമിച്ചു 16 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

അന്തിക്കാട്: തൃപ്രയാറിൽ വാഹനം തടഞ്ഞുനിർത്തി 16 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യസൂത്രധാരൻ പോലീസ് പിടിയിൽ. കൈപ്പമംഗലം സ്വദേശി സി.ബി ശർമയാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികളെയും തിരിച്ചഅറിഞ്ഞിട്ടുണ്ട് . കേസിൽ മൊത്തം 11 പ്രതികൾ ആണ് ഉള്ളത്. ശർമയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് തൃപ്രയാർ കിഴക്കേ നടയിൽ കാർ ആക്രമിച്ച് 16 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പാലക്കാട് സ്വദേശികളിൽ നിന്നാണ് പണം ഡോളറിലേക്ക് മാറ്റി നൽകാമെന്ന് വിശ്വസിപ്പിച്ചു തട്ടിയെടുത്തത്. പ്രതികൾ എത്തിയ കാർ ഇന്നലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിനാണ് അന്വേഷണച്ചുമതല.

Related posts

അന്തിക്കാട് പുത്തൻ കോവിലകം റോഡ് പൊളിച്ചിട്ടതു മൂലം ദുരിതത്തിലായി നാട്ടുകാർ; പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ

Sudheer K

ഹെൽമെറ്റ് ധരിച്ചിട്ടും സഹോദരിമാർക്ക് ഹെൽമെറ്റില്ലെന്ന പേരിൽ പിഴയടക്കാൻ നോട്ടീസ്

Sudheer K

തൃശ്ശൂർ ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

Sudheer K

Leave a Comment

error: Content is protected !!