News One Thrissur
Updates

ഹെൽമെറ്റ് ധരിച്ചിട്ടും സഹോദരിമാർക്ക് ഹെൽമെറ്റില്ലെന്ന പേരിൽ പിഴയടക്കാൻ നോട്ടീസ്

കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ സ്‌കൂട്ടറിൽ ഹെൽമെറ്റ് വെച്ച് യാത്ര ചെയ്ത കാരമുക്ക് സ്വദേശികളായ സഹോദരിമാർക്ക് ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ പിഴയടക്കാൻ പോലീസിന്റെ ചലാൻ

രണ്ടുപേരും ഹെൽമെറ്റ് വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതം ആണ് 500 രൂപയുടെ പിഴയടക്കാൻ ആവശ്യപ്പെട്ടിട്ടുള്ള നോട്ടീസ് ലഭിച്ചത്.

ഇതു കണ്ട സഹോദരിമാർ ആദ്യം അമ്പരന്നു. രണ്ടുപേരും ഈ മാസം 13ന് സ്കൂട്ടറിൽ തൃശൂരിലേക്ക് യാത്ര ചെയ്യുമ്പോൾ എറവ് പെരുമ്പുഴ പാടത്ത് സ്ഥാപിച്ചിട്ടുള്ള തൃശ്ശൂർ റൂറൽ പോലീസിന്റെ കാമറയാണ് തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചലാൻ ഉണ്ടാക്കിയത്.
ചിത്രത്തിൽ രണ്ടുപേരും ഹെൽമെറ്റ് വെച്ചാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാണെങ്കിലും നോട്ടീസിൽ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത് ചൂണ്ടിക്കാട്ടി സഹോദരിമാർ അന്തിക്കാട് പോലീസിനെ സമീപിച്ചെങ്കിലും ഇത് തൃശ്ശൂർഎസ്പി ഓഫീസിൽ പോയി അപേക്ഷ നൽകി പരിഹരിക്കണം എന്നായിരുന്നു മറുപടി.

കൃത്യമല്ലാത്ത വിവരങ്ങൾ നൽകുന്ന കാമറകൾ മൂലം ദുരിതത്തിൽ ആയതിൻ്റെ വിഷമത്തിലാണ് സഹോദരിമാർ

Related posts

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധനവ്

Sudheer K

ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

Sudheer K

വർഗീസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!