News One Thrissur
Updates

വിദ്യാർത്ഥിക്ക് കളഞ്ഞ് കിട്ടിയ രണ്ടേകാൽ പവൻ്റെ സ്വർണ കൈചെയിൻ ഉടമയ്ക്ക് കൈമാറി

കാഞ്ഞാണി : വിദ്യാർത്ഥിക്ക് കളഞ്ഞ് കിട്ടിയ രണ്ടേകാൽ പവൻ്റെ സ്വർണ കൈചെയിൻ ഉടമയ്ക്ക് കൈമാറി. എറവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്കിനിടെ അന്തിക്കാട് സ്വദേശിയായ ശാസ്താംപാട്ടു കലാകാരൻ ഹരിദാസന്റെ രണ്ടേകാൽ പവൻ വരുന്ന സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടത്. അറക്കൽ ഉണ്ണികൃഷ്ണന്റെ മകൾ ശ്രീലക്ഷ്മിക്കാണ് വഴിയിൽനിന്ന് കൈചെയിൻ കളഞ്ഞു കിട്ടിയത്. കരുവാൻ വളവിൽ ഉള്ള കോലാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിളക്ക് എഴുന്നള്ളിപ്പ് പ്രധാന റോഡിലൂടെയും ഉൾവഴികളിലൂടെയും ചുറ്റിതിരിഞ്ഞാണ് ക്ഷേത്രത്തിലെത്തിയത്. ഇതിനിടയിൽ വഴിയിൽ കൈ ചെയിൻ നഷ്ടപ്പെടുകയായിരുന്നു. രാത്രി തന്നെ ഒരുപാട് സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് ശ്രീലക്ഷ്മിക്ക് വഴിയിൽനിന്ന് കൈ ചെയിൻ കിട്ടുന്നത്. ശ്രീലക്ഷ്മിയുടെ പിതാവ് ഉണ്ണികൃഷ്ണൻ ഇത് ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് ക്ഷേത്രം ഭാരവാഹികളുടെ സാന്നിധ്യത്തിൽ കൈചെയിൻ ഉടമയ്ക്ക് കൈമാറി.

Related posts

രണ്ട് കിലോ മീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിര; പാലിയേക്കര ടോൾ ബൂത്ത് തുറന്ന് കൊടുത്ത് സുരേഷ് ഗോപി

Sudheer K

താമസസ്ഥലത്ത് അതിക്രമിച്ചുകയറി അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

Sudheer K

ലോനപ്പൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!