കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിൻ്റെ വില വർധിച്ചത്. പവൻ്റെ വിലയിൽ 480 രൂപയുടെ വർധനയുണ്ടായി. 95,680 രൂപയായാണ് പവൻ്റെ വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.
