ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് അനുമതിയായി. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി മുൻപ് ജില്ലാ ഭരണകൂടത്തിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചുവെങ്കിലും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അപേക്ഷ നിരസിച്ചതിനെ തുടർന്ന് സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി തൃശ്ശൂർ ജില്ലാ ഭരണകൂടത്തിനോട് കരിമരുന്ന് പ്രയോഗത്തിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു.
29, 30 തിയ്യതികളിൽ നടക്കുന്ന കരിമരുന്ന് പ്രയോഗത്തിനാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്.
