തൃപ്രയാർ: കാട്ടൂർ പൂരം കഴിഞ്ഞ് തിരിച്ചുവന്ന തൃപ്രയാർ തേവർ കുറുപ്പിന്റെ പടിക്കൽ നിയമവെടിയും ഇല്ലത്തെ പറയും കഴിഞ്ഞ് പുത്തൻകുളത്തിൽ ആറാടിയതിനുശേഷം ക്ഷേത്രത്തിൽ തിരി ച്ചെഴുന്നള്ളി. ക്ഷേത്രച്ചടങ്ങുകൾക്കുശേഷം വ്യാഴാഴ്ച രാവിലെ ബ്ലാഹയിൽ കുളത്തിൽ ആറാടി. വൈകീട്ട് നിയമവെടിക്കു ശേഷം കുറുക്കൻ കുളത്തിൽ ആറാടി.
വെള്ളിയാഴ്ച രാവിലെ വെന്നിക്കൽ അമ്പലത്തിൽ പറയെടുത്ത ശേഷം വലപ്പാട് കോതകുളത്തിൽ ആറാടും. തുടർന്ന് പൈനൂർ പാടത്ത് തേവരുടെ ചാലുകുത്തൽ ചടങ്ങ് നടക്കും. വൈകീട്ട് രാമൻകുളം ആറാട്ടിന് പുറപ്പെടും.
