News One Thrissur
Updates

സിനിമ സഹ സംവിധായകൻ ഒ. വിജയന്‍ അന്തരിച്ചു.

കാഞ്ഞാണി : സിനിമ സഹ സംവിധായകനും നടനുമായ ഒ. വിജയൻ (76) അന്തരിച്ചു.

തോമസ് ശ്ലീഹ, പ്രാദേശിക വാർത്തകൾ, മൂന്നു മാസങ്ങൾക്കു മുമ്പ് , കൃഷ്ണപരുന്ത്, കൊച്ചു തെമ്മാടി, തുടങ്ങി 30 ൽ പരം സിനിമകളിലും ദേവി മഹാത്മ്യം,

സസ്നേഹം തുടങ്ങി 12 സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പി.എ. തോമസ്, വിൻസെന്റ് , കമൽ, കൊച്ചിൻ ഹനീഫ് , കെ. എസ്. ഗോപാല കൃഷ്ണൻ , ഒ. രാമദാസ് എന്നീ സംവിധായാകരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ ചെറുപ്പകാലം മരത്താക്കരയിലായിരുന്നു. അവിടെ കലാസാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപമാണ് താമസം. കണ്ടേങ്കാവിൽ പരേതനായ കുട്ടപ്പൻ നായരുടെയും ഒറോംപുറത്ത് പരേതയായ നാരായണിയമ്മയുടെയും മകനാണ്.

ഭാര്യ: മണലൂർ മുരിയങ്ങാട്ടിൽ പദ്മജം. മകൻ: വിജീഷ്. മരുമകൾ: രമ്യ. സഹോദരങ്ങൾ: ഒ .രാമചന്ദ്രൻ, ഒ. പദ്മാവതി, പരേതനായ സംവിധായകൻ ഒ. രാമദാസ്, ഒ.ബാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

വാടക ക്വാട്ടേഴ്സിൽ യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി തൃശൂരിൽ അറസ്റ്റിൽ

Sudheer K

വേനൽ മഴയിൽ അന്തിക്കാട് റോഡിൽ വെള്ളക്കെട്ട്.

Sudheer K

ചിറക്കൽ പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്.

Sudheer K

Leave a Comment

error: Content is protected !!