മതിലകം: യുവാവിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയതായി പരാതി. കൂളിമുട്ടം അടിപറമ്പിൽ കലേഷിൻ്റെ ഭാര്യ ഷിതകലേഷ് ആണ് തൻ്റെ ഭർത്താവ് കലേഷിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയതായി കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപി ഉൾപ്പെടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയത്.
മതിലകം കൂളിമുട്ടം കൊടുര്‍ സ്വദേശിയായ തന്നെയും കലേഷിനെയും കുട്ടികളെയും വീട്ടില്‍വന്ന് ആക്രമിച്ച ഓട്ടോക്കാരനെതിരെ പരാതി പറഞ്ഞിട്ടും നടപടി എടുക്കാതെ മതിലകം പോലീസ് ഓട്ടോക്കാരൻ്റെ പരാതിയില്‍ ഭര്‍ത്താവിനെതിര കേസെടുത്ത് ജയിലാക്കുകയായിരുന്നുവെന്ന് ഇരുവരും കയ്പമംഗലം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. ആഗസ്റ്റ് എട്ടിന് ഓട്ടോ ഡ്രൈവർ തങ്ങളുടെ വീട്ടിലേക്ക് വന്ന് തന്നെ അസഭ്യം പറയുകയും തന്നോട് അപമര്യാദയായി പെരുമാറിയും ഇത് കണ്ട് അകത്തു നിന്ന് വന്ന ഭര്‍ത്താവ് ചോദ്യചെയ്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്ന ഇരുമ്പ് ദണ്ഡ് പോലുള്ള വടി എടുത്ത് ഭര്‍ത്താവിനെ ഇടതു കൈമുട്ടിലും ഇടതു ഷോള്‍ഡറിലും അടിച്ച് പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ കഴുത്തില്‍ പിടിച്ച് കൊന്നു കളയുകയുമെന്ന് ഭീഷണിപെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ തന്‌റെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെ സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് ഓട്ടോയുമായി ഡ്രൈവർ ഉപദ്രവിച്ചെന്നും ഇതിനെ തുടര്‍ന്ന് തനിക്കും ഭിന്ന ശേഷിക്കാരിയായ മകളടക്കം മുന്നു മക്കള്‍ക്കും ശാരിരീകാസാസ്ഥ്യം ഉണ്ടായതായും ഇവര്‍ പറഞ്ഞു. ഭര്‍ത്താവിൻ്റെ പേരിൽ വധശ്രമ കേസടക്കം നിരവധി ക്രിമിനൽ കേസുണ്ടെന്ന തരത്തിൽ വാർത്ത വന്നത് വാസ്തവവിരുദ്ധമാണെന്നും ഇത് പോലീസ് കെട്ടിചമച്ചതാണെന്നും ഇതുമൂലം തനിക്കും ഭര്‍ത്താവിനും കുടുംബത്തിനും മാനഹാനി ഉണ്ടായെന്നും കലേഷ് പറഞ്ഞു. പരിസരത്തെ മണൽമാഫിയക്കെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് പോലീസിന് തന്നോട് ഉള്ളതെന്നും ഇതിലാനാണ് പരാതിന്നൽകിയിട്ടുള്ളതെന്നും കലേഷും ഷിതയും പത്രസമ്മേളനത്തില്‍ പറഞ്ഞു.
