News One Thrissur
Updates

വാടക ക്വാട്ടേഴ്സിൽ യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി തൃശൂരിൽ അറസ്റ്റിൽ

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ വാടക ക്വാട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ചൊവ്വന്നൂർ സ്വദേശി സണ്ണി(62) യെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനടുത്ത്നിന്നാണ് ഇന്ന് രാത്രിഏഴരയോടെ ഇയാൾ പോലീസിന്റെ പിടിയിലായത്. എന്നാൽ മരിച്ച ആൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 7 മണിയോടെയാണ് 30 വയസ്സിന് താഴെ പ്രായം തോന്നിക്കുന്ന ഒരാളുമായി സണ്ണി കോട്ടേഴ്സിൽ എത്തിയത് ഇയാളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

നേരത്തെ രണ്ടു കൊലപാതക കേസുകളിൽ പ്രതിയാണ് പിടിയിലായ സണ്ണി എന്ന് പോലീസ് പറഞ്ഞു. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻ്റ് മേരിസ് ക്വാട്ടേഴ്‌സിലാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചരയോടെയാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണി എന്നയാളുടെ മുറിയിൽ മൃതദേഹം കണ്ടത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന ഒരാളുടെ മൃതദേഹം കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയിൽ വരാറുള്ളതായി പറയുന്നു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചു. ഇത് സംബന്ധിച്ച് പിടിയിലായ സണ്ണിയെ ചോദ്യം ചെയ്ത് വരികയാണ്

Related posts

കയ്പമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

വേലായുധൻ അന്തരിച്ചു.

Sudheer K

വയോധികയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!