തൃശൂർ: പുതുക്കാട് മുത്രക്കരയിലുള്ള വാടക വീട്ടിൽ വെച്ച് അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ മകൻ വിഷ്ണു(35) വിനെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുത്രക്കരയിലുള്ള വാടക വീട്ടിൽ വെച്ച് പ്രതിയുടെ അച്ഛൻ മേക്കാടത്ത് വീട്ടിൽ ശിവൻ (64) എന്നയാൾ വീട് പണിയുന്നതിനായി വാങ്ങിയ 5 സെന്റ് ഭൂമിയുടെ ഡോക്യുമെൻറ് പ്രതിയുടെ കൈവശമാണ് ഇരുന്നിരുന്നത്, ഇത് പിതാവ് ശിവൻ തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താൽ ശിവനെ കൊലപ്പെടുത്തണമെന്നുളള ഉദ്ദേശത്തോടും കരുതലോടും കൂടി മൂർച്ഛയുള്ള വെട്ടുക്കത്തി ഉപയോഗിച്ച് തലയിലും ശരീരത്തിന്റെ പലഭാഗത്തും പലപ്രവശ്യം വെട്ടി തലക്ക് ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ശിവന്റെ മകനായ വിഷ്ണു (35) നെയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ബന്ധു പോലീസിനെ വിളിച്ചപ്പോൾ വിഷ്ണു അകത്തു കയറി വാതിലടച്ചു. പോലീസ് വാതിൽ തകർത്തെങ്കിലും രണ്ട് കത്തി കൈയ്യിൽ പിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു പ്രതി.
പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേർന്ന് അകത്ത് കയറിയപ്പോൾ വിഷ്ണു വീടിന്റെ മേൽക്കുരക്ക് മുകളിലേക്ക് കയറി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വൈകീട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. വിഷ്ണു നെടുപുഴ, തൃശ്ശൂർ ഈസ്റ്റ്, ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
