News One Thrissur
Updates

വേനൽ മഴയിൽ അന്തിക്കാട് റോഡിൽ വെള്ളക്കെട്ട്.

അന്തിക്കാട്: വേനൽ മഴയിൽ അന്തിക്കാട് – കാഞ്ഞാണി പിഡബ്ലിയുഡി റോഡിൽ കനത്ത വെള്ളകെട്ട് ഉണ്ടായി. അന്തിക്കാട് ഹൈസ്കൂൾ – കെജിഎം എൽ പി സ്കൂൾ എന്നിവയുടെ സമീപത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്ത് റോഡ് തകർന്ന് കുണ്ടും കുഴിയും ഉള്ളതിനാൽ നിരവധി ഇരുചക്ര വാഹനയാത്രക്കാരാണ് വെള്ളം നിറഞ്ഞ ഈ കുഴികളിൽ ചാടിയത്. വരും ദിവസം മഴ തുടർന്നാൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകട സാധ്യത വർധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക

Related posts

ചേർപ്പിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

Sudheer K

ആർട്ടിസ്റ്റ് വിജയൻ അന്തരിച്ചു

Sudheer K

വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പാട് സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!