ചെമ്മാപ്പിള്ളി: കായമ്പിള്ളി ആലിനു സമീപം കൂട്ടപ്ലാവിൽ ആർട്ടിസ്റ്റ് വിജയൻ (86) അന്തരിച്ചു.30 വർഷമായി തൃപ്രയാറിൽ ചിത്രകളരി സ്ഥാപനം നടത്തി വരികയായിരുന്നു. ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങളിൽ തൻ്റെതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് ദേശീയബാലതരംഗം എന്ന കുട്ടികളുടെ സംഘടനയുടെ ജില്ല രക്ഷാധികാരി കൂടിയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 8ന് പാറേമക്കാവ് ശാന്തിഘട്ടിൽ. ഭാര്യ : പരേതയായ സരസ്വതി. മക്കൾ : ശ്രീകല, ശ്രീലത, പരേതനായ രാമനാഥ്, ശ്രീനാഥ്. മരുമക്കൾ : രാധാകൃഷ്ണൻ, ശങ്കരനാരായണൻ, സത്യഭാമ.
previous post
