മുറ്റിച്ചൂർ: കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ പണിക്കരുടെ സ്മരണാർത്ഥം മുറ്റിച്ചൂർ എ.എൽ.പി. സ്കൂളിൽ വായനാദിനം ആചരിച്ചു.
അന്തിക്കാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത സോളമൻ ഉദ്ഘാടനം നിർവഹിച്ചു. കഥാകൃത്ത് അമ്പയിൽ അഷറഫ് കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം നിർവഹിച്ചു. വായന അറിവും ചിന്താശേഷിയും വർധിപ്പിക്കുന്ന മികച്ച ശീലമാണെന്നും പുസ്തകങ്ങൾ നമ്മുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് സർജു ജിബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രാധാനധ്യാപകൻ ബൈജു ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് പുസ്തകപരിചയം, വായനാമത്സരം എന്നിവ സംഘടിപ്പിച്ചു.
അധ്യാപകരായ അമൂല്യ ചന്ദ്രൻ ,കെ .സൂട്ടി , സഫ്ന മോൾ എന്നിവർ നേതൃതം നൽകി.
