News One Thrissur
Updates

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു. സംശയരോഗിയായിരുന്ന ഷാരോൺ അർച്ചനയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ആറുമാസമായി ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചന (20) യാണ് മരിച്ചത്. ഇന്നലെ (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിൻ്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്.

Related posts

അന്തിക്കാട് ഇടതു പക്ഷ ജനാധിപത്യ മുന്നണി കൺവെൻഷൻ

Sudheer K

ദി അന്തിക്കാട്സ് യുഎഇ അസ്സോസിയേഷൻ 34ാത് കുടുംബ സംഗമം

Sudheer K

ചെന്ത്രാപ്പിന്നിയിൽ വീടിനു മുകളിൽ നിന്നും വീണ് യുവാവിന് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!