News One Thrissur
Updates

ഇടശ്ശേരി സിഎസ്എം സ്കൂളിൽ ‘വായന ദിനം’ ആചരിച്ചു

വാടാനപ്പള്ളി: വായിച്ച് ലോകത്തെ അറിയുവാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വൈക്കം മുഹമ്മദ് ബഷീറും, പാത്തുമ്മയും, ആടും സി എസ് എം ന്റെ വായന ദിനാചരണവേദിയിലെത്തി. ചിരിയും ചിന്തയും ഉയർത്തിയ വായന ദിനാഘോഷ പരിപാടികൾ എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ ബാപ്പു വലപ്പാട് ഉദ്ഘാടനം ചെയ്തു. വായനയ്ക്ക് പ്രായവും, വിദ്യാഭ്യാസവും ഒന്നും തടസ്സമല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ രചിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേയ്ക്ക് കൈമാറി. സി എസ് എം പ്രസിദ്ധീകരിച്ച കൈയ്യെഴുത്തു മാസികയായ റെഡ് ആന്റ് ഗ്രോ’ പ്രിൻസിപ്പൾ ഡോ. ദിനേഷ് ബാബുവിന് നൽകി കൊണ്ട് ബാപ്പു വലപ്പാട് പ്രകാശനം ചെയ്തു. വായന ദിന പ്രതിജ്ഞ, പുസ്ക പരിചയം, വായനാനുഭവം പങ്കുവെയ്ക്കൽ, പി. എൻ പണിക്കർ അനുസ്മരണം, വായന ദിന ഗാനം, നൃത്തം, കവിതാലാപനം, സ്കിറ്റ് തുടങ്ങി അനവധി പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് കുട്ടികൾ വായന വാര പരിപാടികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സി.എം നൗഷാദ്, പി ടി എ പ്രസിഡന്റ് ഇർഷാദ് ചേറ്റുവ, മാനേജർ പി.കെ ഹൈദരാലി, വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൾ ഡോ. ദിനേഷ് ബാബു എം സ്വാഗതവും കുമാരി അസ ഫാത്തിമ അഷറഫ് നന്ദിയും പറഞ്ഞു.

Related posts

വേണ്ടത് കാർഷിക വികസനവും നല്ല റോഡുകളും: സത്യൻ അന്തിക്കാട്.

Sudheer K

18 ദിവസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

കൊച്ചിൻ ദേവസ്വം ബോർഡ് അന്തിക്കാട് ദേവസ്വത്തിലെ ജീവനക്കാരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!