News One Thrissur
Updates

മണലൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പാർത്ഥസാരഥി റോഡിലെ കുടിവെള്ളക്ഷാമം: ബിജെപി സമരത്തിലേക്ക്

കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പാർത്ഥസാരഥി റോഡിലെ കുടുംബങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് ബി.ജെ.പി. ബൂത്ത് പ്രസിഡൻ്റ് ശിവപ്രസാദ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് ജോസഫ് മാങ്ങൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങളായി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുടുംബങ്ങൾ ഏറെ പ്രയാസത്തിലാണ്. കഴിഞ്ഞ പത്ത് വർഷമായി വാർഡ് ഭരിക്കുന്ന കോൺഗ്രസ് അംഗത്തിൻ്റെ നിഷ്ക്രിയരായ നിലപാട് കാരണമാണ് കുടിവെള്ളം കിട്ടാത്ത അവസ്ഥ വന്നത്. പലതവണ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്നാണ് വാർഡ് അംഗം പത്ര പ്രസ്താവന നടത്തി അറിയിച്ചത്. എന്നാൽ ഇത് തെറ്റായ പ്രസ്താവനയാണ് അംഗം നടത്തിയത്. ബി.ജെ.പി നേതാക്കളും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയുമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കുടിവെള്ളം ലഭ്യമാകാൻ പരാതി നൽകിയത്. വാർഡ് അംഗം രാഷ്ട്രീയ നാടക അവസാനിപ്പിക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു .അടിയന്തിരമായി കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ലെങ്കിൽ വീട്ടമ്മമാരെ അണിനിരത്തി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. പ്രദീപ്, പി .വി സുനിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ

Related posts

പടിയം, പെരിങ്ങോട്ടുകര കിഴക്കുംമുറി, വടക്കുംമുറി വില്ലേജുകളിൽ വില്ലേജ് ഓഫീസർമാരില്ല: ജനം ദുരിതത്തിൽ

Sudheer K

കണ്ടശ്ശാംകടവ് പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്.

Sudheer K

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് പഞ്ചായത്തുകളിലെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Sudheer K

Leave a Comment

error: Content is protected !!