News One Thrissur
Updates

പടിയം, പെരിങ്ങോട്ടുകര കിഴക്കുംമുറി, വടക്കുംമുറി വില്ലേജുകളിൽ വില്ലേജ് ഓഫീസർമാരില്ല: ജനം ദുരിതത്തിൽ

അന്തിക്കാട്: പടിയം, പെരിങ്ങോട്ടുകര കിഴക്കുംമുറി, വടക്കുംമുറി വില്ലേജുകളിൽ സ്ഥിരം വില്ലേജ് ഓഫീസർമാരില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും അടിയന്തര രേഖകളും ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ സ്ഥലത്തിന്റെ അളവിൽ വ്യതിയാനമുണ്ടായാൽ വില്ലേജ് ഓഫീസറുടെ അംഗീകാരത്തിന് ശേഷമാണ് ഭൂനികുതി അടയ്ക്കാൻ കഴിയുക. എന്നാൽ മൂന്ന് വില്ലേജുകളിലും സ്ഥിരം വില്ലേജ് ഓഫീസർമാരില്ലാത്തതിനാൽ ഇത്തരം നടപടിക്രമങ്ങൾ ഗണ്യമായി വൈകുകയാണ്. നിലവിൽ മറ്റ് വില്ലേജുകളിലെ ഓഫീസർമാർക്കാണ് താൽക്കാലിക ചുമതല നൽകിയിട്ടുള്ളത്. എന്നാൽ അധിക ചുമതല കാരണം ഓഫീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതായാണ് ആക്ഷേപം.
തുടർപഠനത്തിനും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുമായി ജാതി, വരുമാനം, താമസം തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ആവശ്യമായ വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. അപേക്ഷകൾ സമയബന്ധിതമായി സമർപ്പിക്കാൻ കഴിയാതെ നിരവധി വിദ്യാർഥികൾ ആശങ്കയിലാണ്.
അടിയന്തര ആവശ്യങ്ങൾക്കുള്ള രേഖകൾ പോലും ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പടിയം, പെരിങ്ങോട്ടുകര കിഴക്കുംമുറി, വടക്കുംമുറി വില്ലേജുകളിൽ എത്രയും വേഗം സ്ഥിരം വില്ലേജ് ഓഫീസർമാരെ നിയമിക്കണമെന്ന് പ്രദേശവാസികളും വിദ്യാർഥികളും ആവശ്യപ്പെട്ടു.

Related posts

തൃശ്ശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍

Sudheer K

രാഹുലൻ അന്തരിച്ചു.

Sudheer K

ഇ. കെ.മണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!