News One Thrissur
Updates

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ – നാട്ടിക നിയോജക മണ്ഡലതല ഉദ്ഘാടനം

പഴുവിൽ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ – 2026 ന്റെ നാട്ടിക നിയോജക മണ്ഡലതല ഉദ്ഘാടനം ചാഴൂർ ഗ്രാമ പഞ്ചായത്തിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം – ആലപ്പാടിന്റെ ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ വെച്ച്. ഗീത ഗോപി എം എൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ . ഷീമ ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ഉല്ലാസ് കണ്ണോളി, . നിത്യ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ആഫീസർ ഡോ.. ശ്രീകല സ്വാഗതം ചെയ്യുകയും പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് പൾസ് പോളിയോയെക്കുറിച്ച് ബോധവൽക്കരണം നൽകുകയും ചെയ്തു. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, പബ്ളിക് ഹെൽത്ത് നഴ്സ് സോഫിയ, അക്ഷയ ആനന്ദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വാസുദേവൻ, ദിവ്യ ആശാ പ്രവർത്തക എന്നിവർ പങ്കെടുത്തു.

Related posts

പൊറിഞ്ചു അന്തരിച്ചു

Sudheer K

കെട്ടിടത്തിന് മുകളില്‍ കയറി അത്മഹത്യാഭീഷണി മുഴക്കിയ ആളെ താഴെയിറക്കി

Sudheer K

കൂരിക്കുഴിയിൽ രണ്ട് പേർക്ക് കുത്തേറ്റ സംഭവം: പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!