തളിക്കുളം: സർവ്വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽസ് പ്രവർത്തനം ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ അജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ്ടി.എൽ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. സിമി റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ.വാസു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം.എസ്.ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ഐ. ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വി. ബാബു, ഇ.വി.എസ്. സ്മിത്ത്, പി.പി. പ്രിയരാജ്, ഇ.പി.കെ. സുഭാഷിതൻ, മണികണ്ഠൻ ആലയിൽ, പി.എം. അബ്ദുൾ ജബ്ബാർ, സുബിൻ നാസർ, ബാലൻ കൊപ്പര, പി.എം.കാദർ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. നീതി മെഡിക്കൽസിനോട് ചേർന്ന് പ്രവർത്തിക്കുന്ന നീതി ലാബിൽ നീതി നിരക്കുകൾക്കു പുറമെ 2026 മാർച്ച് 15 വരെ പ്രത്യേക പാക്കേജുകൾ ഉണ്ടായിരിക്കും.
