News One Thrissur
Updates

ഓൺലൈൻ സമാന്തര ലോട്ടറി: ചാഴൂർ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ.

അന്തിക്കാട് : ഓൺലൈൻ സമാന്തര ലോട്ടറി കച്ചവടം നടത്തിവന്നിരുന്ന സ്ത്രി അറസ്റ്റിൽ.

ചാഴൂർ സ്വദേശിനി പുത്തൻ വീട്ടിൽ സാജിത (45) യെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.അനധികൃതമായി ഓൺലൈൻ വഴി സമാന്തര ലോട്ടറി കച്ചവടം നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സാജിതയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ ഇവർ താമസിക്കുന്ന വീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ, സാജിതയുടെ മൊബൈൽ ഫോണിൽ വാട്സ്ആപ്പിലൂടെ പ്രവർത്തിക്കുന്ന അനധികൃത ലോട്ടറി ഗ്രൂപ്പുകൾ കണ്ടെത്തി. നൂറുകണക്കിന് ആളുകൾ അംഗങ്ങളായിരുന്ന നിരവധി ഗ്രൂപ്പുകളിൽ അഡ്മിനായും മെമ്പറായും സാജിത പ്രവർത്തിച്ചു വരികയായിരുന്നു. ഇവരുടെ നേതൃത്വത്തിൽ വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോൺ, മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ പാസ് ബുക്കുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.സമാന്തര ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തി വരികയാണ്.

അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സരിൻ, എസ്.ഐ അഫ്സൽ, പൊലീസുകാരായ കൃഷ്ണകുമാർ, രതീന്ദ്രൻ മുത്താംപറമ്പിൽ, ടെസ്സി, ആഷിഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 1.3 ലക്ഷം രൂപ സഹിതം വധശ്രമക്കേസിലെ പ്രതി പിടിയിൽ,

Sudheer K

മെസി ഹാട്രിക്കിൽ അർജന്റീന; വമ്പൻ ജയത്തോടെ വരവറിയിച്ച് ചാമ്പ്യൻമാർ

Sudheer K

നാടക കൃതികളുടെ പ്രസിദ്ധീകരണം കാലം ആവശ്യപ്പെടുന്നു – അശോകൻ ചരുവിൽ.

Sudheer K

Leave a Comment

error: Content is protected !!