News One Thrissur
Updates

നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ 31ന് മുമ്പ് തന്നെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 02.09.2025 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ നാലിന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.

Related posts

കണ്ടശ്ശാംകടവ് ജലോത്സവം നാളെ : ചുണ്ടനടക്കം 27 വള്ളങ്ങൾ മാറ്റുരയ്ക്കും

Sudheer K

വർണ്ണാഭമായി ശിശുദിനം ‘വർണ്ണോത്സവം 2026’

Sudheer K

ഛത്തീസ്ഘട്ടിൽ കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണം: കാഞ്ഞാണിയിൽ പ്രതിഷേധ റാലി നടത്തി.

Sudheer K

Leave a Comment

error: Content is protected !!