ചാവക്കാട്: സെന്ററിൽ വീണ്ടും അപകടം. ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്ന സ്വദേശി സുനിലിനാണ് രക്ഷപ്പെട്ടത്.ബൈക്ക് നിരക്കി കൊണ്ടു പോയി.ബൈക്ക് പൂർണ്ണ മായും തകർന്നു.ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.അപകടം നടക്കുമ്പോൾ രണ്ട് ഹോംഗാർഡുകൾ ഉണ്ടായിരുന്നു.ചേറ്റുവ റോഡിൽ നിന്നും പുതുപൊന്നാനി ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളാണ് അപകടങ്ങൾ വരുത്തിവെക്കുന്നത് രണ്ടാഴ്ച മുമ്പ് സൈക്കിൾ യാത്രികൻ ടോറസ് ലോറി ഇടിച്ചു മരിച്ചിരുന്നു. നിരവധി അപകട മരണങ്ങളാണ് ഈ സ്ഥലത്ത് നടന്നിട്ടുള്ളത്.ഹോം ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ വരുത്തിവെക്കുന്ന ചേറ്റുവറോഡിലെ വാഹനങ്ങൾ നിയന്ത്രിക്കാൻ ഇവർ തയ്യാറാവുന്നില്ല.മറിച്ച് റോങ്ങ് സൈഡ് കയറിവരുന്ന ഇരു ചക്രവാഹനങ്ങളും മറ്റും പിടികൂടാൻ മാത്രമാണ് ഇവർ ശ്രമിക്കുന്നത്.അപകടങ്ങൾ നിത്യ സംഭവങ്ങൾ ആയതിനാലാണ് കഴിഞ്ഞദിവസം മുതൽ ചാവക്കാട് നഗര മധ്യത്തിൽ ഹോം ഗാർഡുകളെ നിയോഗിച്ചത്.
ചേറ്റുവ റോഡിൽ നിന്നും ബീച്ച് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഡിവൈഡറുകൾ വെച്ച് അപകടത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
