News One Thrissur
Updates

ആനയെ അടുത്തറിയാൻ കൊല്ലൻ രാമകൃഷ്ണനുമായി കുട്ടികൾക്ക് ഒരു ദിവസം

അരിമ്പൂർ : നമ്പോർക്കാവ് ശ്രീ ദുർഗ്ഗാ ക്ഷേത്രകല- ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി
ആനപരിപാലനവും ഉത്സവാഘോഷങ്ങളും എന്ന വിഷയത്തിൽ ചങ്ങലകിലുക്കം എന്ന പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഗജപരിപാലകൻ കൊല്ലൻ രാമകൃഷ്ണൻ ആനകളുടെ ചിട്ടകളെക്കുറിച്ചും ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന രീതികളെ കുറിച്ചും കുട്ടികളുമായി സംസാരിച്ചു. ആനകളുടെ ഭക്ഷണരീതി ആനയുടെ മറ്റ് ചിട്ടവട്ടങ്ങൾ ഭക്ഷണക്രമം എന്നിവയെല്ലാം കുട്ടികൾ ചോദിച്ചറിഞ്ഞു. നാട്ടാനകളും കാട്ടാനകളും തമ്മിലുള്ള വ്യത്യാസം തുടങ്ങിയ കാര്യങ്ങൾ ഫോറസ്റ്റ് ഓഫിസർ ഹരി പ്രസാദ് കെ. കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി. കുട്ടികളുടെ ഓരോ ചോദ്യത്തിനും കൃത്യമായ അനുഭവസമ്പത്ത് കൊണ്ട് കൊല്ലൻ രാമകൃഷ്ണൻ മറുപടി നൽകി തൃപ്‌തരാക്കി. ശ്രീദുർഗ്ഗ കലാക്ഷേത്രം സെക്രട്ടറി വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു തുടർന്ന് ശ്രീലക്ഷ്മി സാവിത്രിക്ക് ആനയൂട്ട് നടത്തി.

Related posts

പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും :മണലി, കരുവന്നൂർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Sudheer K

ഇബ്രാഹിം അന്തരിച്ചു

Sudheer K

ചാഴൂർ ജയന്തി ബണ്ട് റോഡിലെ പാലത്തിനടിയിൽ ശുചി മുറി മാലിന്യം തള്ളി

Sudheer K

Leave a Comment

error: Content is protected !!